മദ്യനയത്തില്‍ വീണ്ടും വെള്ളം ചേര്‍ത്തു.

beer wine parlourഞായറാഴ്‌ചകളിലെ ഡ്രൈ ഡേ പിന്‍വലിച്ചു, പൂട്ടുന്ന ബാറുകള്‍ക്കെല്ലാം ബീര്‍ വൈന്‍ ലൈസന്‍സുകള്‍

തിരു: ഏറെ കൊട്ടിഘോഷിച്ച്‌ യുഡിഎഫ്‌ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ മദ്യനയം പൊളിച്ചെഴുതുന്നു. ഇന്നു നടന്ന സംസ്ഥാന മന്ത്രി സഭാ യോഗത്തില്‍ ഞായറാഴ്‌ചത്തെ ഡ്രൈ ഡേ പിന്‍വലിക്കാനും അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത ബാറുകള്‍ക്ക്‌ ബീര്‍ വൈന്‍ ലൈസന്‍സുകള്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ പ്രവര്‍ത്തിച്ച എല്ലാ ബാറുകള്‍ക്കും ബീര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ്‌ നല്‍കാനാണ്‌ തീരുമാനം. ബാറുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തന സമയം ഒരോ മണിക്കൂര്‍ കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ബാറുകളിലെ തൊഴിലാളികളുടെ പ്രശ്‌നം ഉടമകള്‍ തന്നെ പരിഹരിക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ മുസ്ലിംലീഗ്‌ മന്ത്രിമാര്‍ വിയോജിപ്പ്‌ രേഖപ്പെടുത്തി. സര്‍്‌ക്കാര്‍ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ലീഗിന്റെ പ്രതിഷേധം മുന്നണിയോഗത്തില്‍ അറിയിക്കുമെന്നും ലീഗ്‌ നേതാവ്‌ കെ പി എ മജീദ്‌ വ്യക്തമാക്കി. എന്നാല്‍ കെ പി സി സി പ്രസിഡന്റ്‌ വിഎം സുധീരന്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കാന്‍ തയ്യാറായില്ല.

 

Share news
error: Content is protected !!
Scroll to Top