ഇസ്ലാമബാദ്: പെഷവാറിലെ സൈനിക സ്‌കൂളുകളില്‍ 132 കുട്ടികളെ ഉള്‍പ്പെടെ അധ്യാപകരെയും ജീവനക്കാരെയും വെടിവെച്ചു കൊന്ന താലിബാന്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. പാക് താലിബാനാണ് ഈ ഫോട്ടോ പുറത്തുവിട്ടത്. വെളുത്ത നിറമുള്ള ബാറിനടുത്ത് തോക്കുമായി നില്‍ക്കുന്ന താലിബാന്‍ കാരുടെ ചിത്രമാണ് പുറത്തുവിട്ടത്. ആയുധവുമായി നില്‍ക്കുന്ന ഏഴ് പേരാണ് ചിത്രത്തിലുള്ളത്.
താലിബാന്‍ കുടുംബങ്ങളിലെ ആയിരക്കണക്കിന് കുട്ടികളെയും സ്‌ത്രീകളെയും കൊല്ലപ്പെടുത്തുന്ന പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെയാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ സൈന്യം അപവകാശപ്പെട്ടു. സൈന്യവുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളില്‍ നിന്ന് സിവിലിയന്‍മാര്‍ വിട്ടു നില്‍ക്കണമെന്നും കൂടുതല്‍ ആക്രണങ്ങള്‍ ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് ഖുറസാനി പറഞ്ഞു.




