‘ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്’ ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. സംസ്ഥാന അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന മോട്ടേര്‍ വാഹനം, എക്‌സൈസ് , മൃഗസംരക്ഷണം എന്നീ വകുപ്പുകളിന്‍ കീഴിലെ ചെക്ക് പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ മതിയായ പരിശോധന നടത്താതെ ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങി സംസ്ഥാനത്തേക്ക് കടത്തിവിടുന്നതായും ഇതുവഴി സര്‍ക്കാര്‍ ഖജനനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ അതിര്‍ത്തിയിലെ എല്ലാം ചെക്ക് പോസ്റ്റുകളിലും മിന്നല്‍ പരിശോധന നടത്തിവരുന്നത്.

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 19 ചെക്ക് പോസ്റ്റുകളിലും ,മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റിലും മാണ് പരിശോധന.

‘ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്’ എന്ന പേരില്‍് പരിശോധന ആരംഭിച്ചത്.

വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ഐപിഎസിന്റെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹര്‍ഷിത അത്തല്ലൂരി ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സൂപ്രണ്ട് ഇ എസ് ബിജുമോന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോന നടക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top