പുഴക്കടവില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് മരണം വരെ തടവ്

മഞ്ചേരി : കുളിക്കാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുളക്കടവിലിട്ട് ബലാത്സംഗം ചെയ്ത യൂവാവിന് മരണം വരെ തടവ്. മലപ്പുറം അരീക്കോട് ്‌വിളയില്‍ സ്വദേശി അബ്ദുല്‍ സലാമിനാണ് മഞ്ചേരി പോക്‌സോ കോടതി ഈ കടുത്ത ശിക്ഷ വിധിച്ചത്.

2013 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ കുളിക്കാന്‍ പോയ സമയത്ത് കടവില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തടവ് ശിക്ഷക്ക് പുറമെ ഇരയായ പെണ്‍കുട്ടിക്ക് രണ്ട് ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.  ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
പ്രൊസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യുട്ടര്‍ ഐഷാ പി. ജമാല്‍ ഹാജരായി.

Share news
error: Content is protected !!
Scroll to Top