കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു:  കഴിഞ്ഞ ദിവസം കാണാതായ കോഫി ഡേ വ്യാപാര
ശൃംഖലയുടെ സ്ഥാപന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെയ മംഗളൂരു തീരത്തെ ഒഴിഗെ ബസാറില്‍ നിന്നും മത്സത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്തിയത്.

തിങ്കളാഴ്ച വൈകീട്ടാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.
മംഗളൂരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗുര എന്ന സ്ഥലത്തുവെച്ച് വാവാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ നേത്രാവതി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി. ഇതേ തുടര്‍ന്ന് നേത്രാവതി നദിയില്‍ പോലീസും, മുങ്ങല്‍വിദഗ്ധരും മത്സ്യതൊഴിലാളികളും വ്യാപകമായി തിരിച്ചില്‍ നടത്തിവരികയാണ്.

Related Articles