ചാവക്കാട്ട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു: ഇന്ന്‌ പ്രദേശിക ഹര്‍ത്താല്‍

തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദ് ആണ് മരിച്ചത്.
സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകാണെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു. സ്ഥലത്ത് കോണ്‍ഗ്രസ് എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. പതിനഞ്ചോളം വരുന്ന സംഘമാണ് കൊല നടത്തിയത്.

സംഭവത്തില്‍ ഇന്ന് ചാവക്കാട് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

പ്രദേശിക നേതൃത്വം കൊലക്കുപിന്നില്‍ എസ്ഡിപിഐ ആണെന്ന് പറയുമ്പോളും കെപിസിസി പ്രസിഡന്റ് അടക്കുമുള്ള സംസ്ഥാന നേതാക്കള്‍ ഇത് ആരോപിക്കാന്‍ തയ്യാറായിട്ടില്ല.

Share news
error: Content is protected !!
Scroll to Top