ലൈഫ് മിഷന്‍ ഫോട്ടോഗ്രഫി മത്സരം

ലൈഫ് മിഷന്‍ നിര്‍മ്മിച്ച രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. രണ്ട് ലക്ഷം വീടുകളും അതിലേറെ പുഞ്ചിരികളും എന്നതാണ് മത്സരത്തിന്റെ വിഷയം. ലൈഫ് പദ്ധതിമൂലം കുടുംബങ്ങളില്‍വന്ന മാറ്റമായിരിക്കണം ഫോട്ടോയില്‍ പ്രതിഫലിക്കേണ്ടത്. ലൈഫ് ഗുണഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലഭിക്കും. ഫോട്ടോയില്‍ ഉള്‍പെടുന്നവരുടെ രേഖാമൂലമുള്ള അനുമതി, പൂര്‍ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ചിത്രം അയയ്ക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ഉള്‍പ്പെടുത്തി വേണം ചിത്രങ്ങള്‍ അയക്കാന്‍.
ഒരാള്‍ക്ക് എത്ര ചിത്രങ്ങള്‍ വേണമെങ്കിലും അയക്കാം. മത്സരത്തില്‍ അയക്കുന്ന ചിത്രങ്ങളുടെ പൂര്‍ണ ഉടമസ്ഥാവകാശം ലൈഫ് മിഷന് നല്‍കുന്ന സമ്മതപത്രവും ഒപ്പം വയ്ക്കണം. #LIFEMissionKerala എന്ന ഹാഷ്ടാഗ് സഹിതം ചിത്രങ്ങള്‍ ലൈഫ് മിഷന്റെ ഫേസ്ബുക്ക് പേജിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യാം. ലൈഫ് മിഷന്‍ ഇമെയിലില്‍ (media.life@kerala.gov.in) അയക്കുന്ന ചിത്രങ്ങള്‍ മാത്രമാവും സമ്മാനത്തിന് പരിഗണിക്കുക. ഒന്നാം സമ്മാനം 25,000 രൂപ. രണ്ടാം സമ്മാനം 15,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ. ചിത്രങ്ങള്‍ 24നകം ലഭിക്കണം.

Share news
error: Content is protected !!
Scroll to Top