കൊറോണ: മലപ്പുറം ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തില്‍ ഒരാള്‍ മാത്രം

മലപ്പുറം: ജില്ലയില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത് ഒരാള്‍ മാത്രം. വീടുകളില്‍ 268 പേരടക്കം 269 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന 42 പേരില്‍ 41 പേരെ വൈറസ്ബാധിയില്ലെന്നു സ്ഥിരീകരിച്ചതോടെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇന്ന് 22 പേരെയാണ് പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് അശുപത്രിയിലുള്ളവരായിരുന്നു.

ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 42 സാമ്പിളുകളില്‍ ഇനി ഒരെണ്ണത്തിന്റെ ഫലം മാത്രമാണ് ലഭിക്കാനുള്ളത്. രണ്ടുഘട്ട പരിശോധകള്‍ക്കു ശേഷം ഫലം ലഭിച്ച 41 പേര്‍ക്ക് വൈറസ്ബാധയില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗബാധ സംബന്ധിച്ചുള്ള ആശങ്കയകലുമ്പോഴും ആരോഗ്യ ജാഗ്രത തുടരുകയാണ്. ചൈനയുള്‍പ്പെടെ വൈറസ്ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് കൗണ്‍സലിങ് തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top