HIGHLIGHTS : Let's prepare the creamy peanut butter pudding.
ആവശ്യമായ ചേരുവകള്‍:-
വെളുത്ത പഞ്ചസാര – 1/3 കപ്പ്
കോണ്‍ഫ്‌ലോര്‍ – 4 1/2 ടീസ്പൂണ്‍
ഉപ്പ് – 1/4 ടീസ്പൂണ്‍
പാല്‍ – 1 1/2 കപ്പ്
പീനട്ട് ബട്ടര്‍ – 1/2 കപ്പ്
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം:-
മിതമായ വലിപ്പമുള്ള ഒരു പാത്രത്തില്‍, പഞ്ചസാര, കോണ്‍ഫ്‌ലോര്‍, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായ് ഇളക്കുക. ശേഷം പാല്‍ ചേര്‍ക്കുക, നന്നായി ഇളക്കുക. ഇടത്തരം ഉയര്‍ന്ന ചൂടില്‍ പാത്രം സ്റ്റൗവില്‍ വയ്ക്കുക, ശേഷം തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കുക. മിശ്രിതം തിളച്ചു തുടങ്ങുമ്പോള്‍, തീ ഇടത്തരം ആയി കുറയ്ക്കുക,മിശ്രിതം കട്ടിയാകുന്നത് വരെ ഏകദേശം രണ്ട് മിനിറ്റ് ഇളക്കുക. ശേഷം തീ ഓഫ് ചെയ്ത് ഈ മിശ്രിതത്തിലേക്ക് പീനട്ട് ബട്ടറും വാനില എസ്സെന്‍സും ചേര്‍ത്ത് ഇത് സ്മൂത്ത് ആകുന്നവരെ ഇളക്കുക. ശേഷം ഈ പുഡ്ഡിംഗ് ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. മുകള്‍ഭാഗം പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് മൂടുക,10 മിനിറ്റ് തണുപ്പിക്കാന്‍ വെക്കുക. ശേഷം കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു