മണ്ണാര്‍മലയില്‍ വീണ്ടും പുലി

മേലാറ്റൂര്‍ : കൂടൊരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കെണിയില്‍ വീഴാതെ മണ്ണാര്‍മലയില്‍ വീണ്ടും പുലിയെത്തി. നാട്ടുകാര്‍ സ്ഥാപിച്ച കാമറയില്‍ തിങ്കള്‍ പുലര്‍ച്ചെ മുന്നോടെയാണ് വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞത്.

ഒരുമാസത്തിനിടെ നിരവധി തവണയാണ് പുലിയുടെ ദൃശ്യം കാമറയില്‍ പതിയുന്നത്. സ്ഥിരമായി പുലിയെ കാണുന്ന മണ്ണാര്‍മല മാട് പ്രദേശത്ത് വനം വകുപ്പ് കെണി സ്ഥാപിച്ചിട്ട് നാല് മാസത്തോളമായി. ഒരുമാസംമുമ്പ് കെണി മാറ്റിസ്ഥാപിക്കുകയും ഇരയായി ആടിനെ കെട്ടിയിടുകയും ചെയ്തു.

പുലി സ്ഥിരമായി കടന്നുപോകുന്ന സ്ഥലത്തിന് തൊട്ടടുത്തു ള്ള പ്രദേശങ്ങളായ മണ്ണാര്‍മല പള്ളിപ്പടി, മാനത്തമംഗലം, കക്കുത്ത് എന്നിവിടങ്ങളില്‍ നുറുകണക്കിന് വീടുകളുണ്ട്. ഇവിടത്തെ കുടുംബങ്ങള്‍ മാസങ്ങളായി ഭീതിയിലാണ് കഴിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top