ലെന്‍സ്‌ഫെഡ് കടലുണ്ടിയില്‍ സിമ്പോസിയം സംഘടിപ്പിച്ചു

കടലുണ്ടി:ലോക പാര്‍പ്പിട ദിനത്തോടനുബന്ധിച്ച് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് & സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കടലുണ്ടിയില്‍ സിമ്പോസിയം സംഘടിപ്പിച്ചു.

മണല്‍ നിറയുന്ന നദി ഗതിമാറുമോ? എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിമ്പോസിയം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.

കടലുണ്ടി പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തണമെന്ന് സിമ്പോസിയം ആവശ്യപ്പെട്ടു.

ലെന്‍സ്‌ഫെഡ് കടലുണ്ടി യൂണിറ്റ് പ്രസിഡണ്ട് സതീഷ് കെ പാമ്പലത്ത് അദ്ധ്യക്ഷത വഹിച്ചു.

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം മുന്‍ സീനിയര്‍ സയിന്റിസ്റ്റ് ഡോ:പി.കെ. അശോകന്‍ വിഷയം അവതരിപ്പിച്ചു.

ഗ്രീന്‍ മൂവ്‌മെന്റ് കേരള സെക്രട്ടറി ടി.വി.രാജന്‍ മുഖ്യ പ്രഭാഷണം നടത്തി.

കടലുണ്ടി പുഴയിലെ മണല്‍ത്തിട്ട ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. മണല്‍ത്തിട്ട ഉടനെ നീക്കം ചെയ്ത് ഇതിന് പരിഹാരം കാണണം.

മണല്‍ അടിഞ്ഞു കൂടി കടലുണ്ടി പുഴയുടെ ഒഴുക്കിന് തടസ്സം നേരിടുന്നുണ്ട്. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതും പരിസ്ഥിതിക്ക് ഭീഷണിയാണ്.

കമ്മ്യൂണിറ്റി റിസര്‍വ്വ് ചെയര്‍മാന്‍ ടി.പി. വിജയന്‍, റസിഡന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി ഹരിദാസന്‍ പാലയില്‍, വന്യജീവി ഫോട്ടോഗ്രാഫര്‍ വിജേഷ് വള്ളിക്കുന്ന്, ലെന്‍സ്‌ഫെഡ് ജില്ലാ കമ്മറ്റിയംഗം ടി.പി.റഫീഖ് റഹ്‌മാന്‍, പി.വി. അംജദ് , എന്‍. ഷിബുരാസ് തുടങ്ങിയവര്‍ സംസാരിച്ചു.

സിമ്പോസിയത്തില്‍ നിന്നും ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളടങ്ങിയ വിശദ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top