വീടൊരുക്കാന്‍ ‘വീട്’ ബില്‍ഡ് എക്‌സ്‌പോ പരപ്പനങ്ങാടിയില്‍

lensfedപരപ്പനങ്ങാടി : കെട്ടിട നിര്‍മ്മാണ രംഗത്തെ ഉത്പന്നങ്ങളെയും ഇന്‍ഡീരിയല്‍ എക്‌സ്റ്റീരിയല്‍ രംഗത്തെ പുത്തന്‍ മാറ്റങ്ങളെയും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ലെന്‍സ്‌ഫെഡ് ഒരുക്കുന്ന വീട് ബില്‍ഡ് എക്‌സ്‌പോ 2014 ഫെബ്രുവരി 28 മാര്‍ച്ച് 1,2 തിയ്യതികളില്‍ പരപ്പനങ്ങാടിയില്‍ നടക്കുന്നു. പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്തായാണ് എക്‌സ്‌പോ നടക്കുന്നത്. എക്‌സ്‌പോ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വിദ്യഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സീനത്ത് ആലിബാപ്പു മുഖ്യാഥിതി ആയിരിക്കും.

പുതുതായി വീട് വെക്കുന്നവര്‍ക്കും, പുതുക്കിപണിയുന്നവര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരിക്കും എക്‌സ്‌പോ എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ദിവസവും വൈകീട്ട് വിവിധ വിഷയങ്ങളില്‍ എഞ്ചിനിയറിങ് രംഗത്തെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുക്കും. എല്ലാ ദിവസവും വൈകീട്ട് 6 മണിമുതല്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. സ്റ്റാളുകളില്‍ രാവിലെ 10 മണി മുതല്‍ 8 മണിവരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.

ലെന്‍സ്‌ഫെഡിന്റെ തിരൂരങ്ങാടി യൂണിറ്റാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ നജീബ് പി, സനില്‍ നടുവത്ത്, മുഹമ്മദ് ഇഖ്ബാല്‍, ഗിരീഷ് തോട്ടത്തില്‍, സതീഷ് കെ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top