കരിയറിൽ 800 ഗോൾ നേടി ചരിത്ര നേട്ടവുമായി ഇതിഹാസതാരം ക്രിസ്ത്യാനോ റൊണാൾഡോ

സീനിയർ കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗൽ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ആണ് താരം ഈ നേട്ടം കൈവരിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ ആഴ്സണലിനെ തകർത്തത്.

ആഴ്സണലിനെതിരെ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ ആകെ ഗോളുകളുടെ എണ്ണം 801 ആയി ഉയർത്തി. ഇതോടെ ടോപ് ലെവൽ ഫുട്ബോളിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. 1,097 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 801 ഗോളുകൾ സ്വന്തമാക്കിയത്. പ്രാഗ് ക്കെതിരെ സ്പോർട്ടിംഗ് ലിസ്ബണിൽ വേണ്ടി 2002 ഒക്ടോബർ ഏഴിന് ആദ്യ ഗോൾ നേടിയ ക്രിസ്ത്യാനോ പിന്നീട് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലാ ലീഗ ക്ലബ് റയൽ മാഡ്രിഡ് സീരി യ ക്ലബ് യുവൻറസ് സ്പോർട്ടിംഗ് ലിസ്ബൺ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും പോർച്ചുഗൽ ടീമിനു വേണ്ടിയും കളിച്ച്ചാണ് റൊണാൾഡോ ഈ ഗോൾ റെക്കോർഡ് സ്വന്തമാക്കിയത്. യുണൈറ്റഡിൽ റയൽമാഡ്രിഡ് കരിയറിൽ ആണ് ഏറ്റവുമധികം ഗോൾ നേടിയത്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്നീ റെക്കോർഡുകൾ ഇതിനു മുന്നേ തന്നെ റൊണാൾഡോയുടെ പേരിലുണ്ട്.

Share news
error: Content is protected !!
Scroll to Top