എം വി എച്ച് എസ് അരിയല്ലൂര്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

വള്ളിക്കുന്ന്:എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൗഹൃദ യൂണിറ്റിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മഞ്ചേരി,താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി തിരൂരങ്ങാടിയുടെയും നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

സൗഹൃദ കോര്‍ഡിനേറ്റര്‍ സുധീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സുനില്‍കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് ബെന്‍ഷിത ക്ലാസെടുത്തു. ചടങ്ങില്‍ കവിത (പ്രോസ്സ് സെര്‍വര്‍), ഖയറുന്നിസ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി തിരൂരങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സൗഹൃദ മെമ്പര്‍ മീനാക്ഷി നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top