ലീഗല്‍ അസിസ്റ്റന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം:ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എൻറോൾമെന്റ് പൂർത്തിയാക്കിയവരായിരിക്കണം.

എല്‍.എല്‍.എം  യോഗ്യത ഉള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന ലഭിക്കും. ജില്ലാ കോടതി- 1, സ്പെഷ്യല്‍ കോടതി – 3, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി- 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. പ്രായപരിധി 21-35. വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഏപ്രില്‍ 20 നകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top