കിണറുകളും കുളങ്ങളും ക്ലോറിനേറ്റ് ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. ക്ലോറിനേറ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ഹരിത കേരളം ജില്ലാ മിഷന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍.എസ്. ജി.ഡി ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാന അസി. കോ – ഓഡിനേറ്റര്‍മാരായ എബ്രഹാം കോശി, ടി.പി സുധാകരന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. പി സീമ, തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top