HIGHLIGHTS : Learn more about Trichoderma, Pseudomonas, and Beauveria Verticillium used for pest control.
കൃഷിയിടത്തിലെ കീടരോഗ നിയന്ത്രണത്തിന് പലതരം മിത്ര കുമിള്‍,മിത്ര ബാക്ടീരികള്‍ എന്നിവയെ ഉപയോഗിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവയാണ് ട്രൈക്കോഡര്‍മ, സ്യുഡോമോണസ്, ബ്യുവേറിയ, വെര്‍ട്ടിസീലിയം തുടങ്ങിയവ. ഇവയുടെ ഉപയോഗരീതികള്‍ പരിശോധിക്കാം.
ബ്യുവേറിയ
5 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ശേഷമാണ് ഇത് ഉപയോഗിക്കുന്നത്. പുഴുക്കള്‍,വണ്ടുകള്‍ എന്നിവയ്‌ക്കെതിരെ ഉപയോഗിക്കുന്ന മിത്ര കുമിള്‍ ആണ് ബ്യുവേറിയ.
വെര്‍ട്ടിസീലിയം
നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ മിത്ര കുമിള്‍ ആണ് വെര്‍ട്ടിസീലിയം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ml എന്ന രീതിയില്‍ ഉപയോഗിക്കാം.
സ്യുഡോമോണസ്
സുഡോമോണസ് 20 ഗ്രാം വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ഇത് മണ്ണില്‍ നേരിട്ട് ഉപയോഗിക്കുന്നത് വഴി ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്നു. തൈകള്‍ പറിച്ചു നടുമ്പോള്‍ ഇവയില്‍ മുക്കിയും, സ്യുഡോമോണസ് വിത്തുകളില്‍ പുരട്ടിയും ഉപയോഗിക്കുകയാണെങ്കില്‍ പ്രതിരോധശേഷി കൈവരുന്നു. ഇതൊരു മിത്ര ബാക്ടീരിയ ആണ്.
ട്രൈക്കോഡര്‍മ
പ്രധാനമായും ട്രൈക്കോഡര്‍മ ഒരു കുമിള്‍നാശിനി ആണ്. ശത്രു കുമിളുകള്‍ പ്രതിരോധത്തിലാക്കി നശിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ചാണകത്തിന്റെയും കമ്പോസ്റ്റിന്റെയും കൂടെ ചേര്‍ത്ത് വംശവര്‍ദ്ധനവ് നടത്തി ഇവ ഉപയോഗിക്കാം. 10 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം, ഒരു കിലോഗ്രാം ട്രൈക്കോഡര്‍മ എന്നിവ നന്നായി കൂട്ടിക്കലര്‍ത്തി തണലത്ത് ഒരാഴ്ച നന്നായി തുണികൊണ്ടു മൂടി വയ്ക്കുക.ട്രൈക്കോഡര്‍മ വളരുന്നതിനനുസരിച്ച് വീണ്ടും ഇളക്കി ഒരാഴ്ച വയ്ക്കുക. ഈര്‍പ്പം എപ്പോഴും നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം. ഇത് പോട്ടിങ് മിശ്രിതത്തിന്റെ കൂടെയും മണ്ണില്‍ നേരിട്ടും ഉപയോഗിക്കാം.
എല്ലാദിവസവും കൃഷി ക്ലാസുകള്‍ ലഭിക്കുന്നതിന് 7034032886 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ മെസ്സേജ് ചെയ്യുക .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു