HIGHLIGHTS : Auto driver attacked by bus staff dies
മലപ്പുറം: മലപ്പുറം വെസ്റ്റ് കോഡൂരില്‍ ബസ് ജീവനക്കാര്‍ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. പൊന്മള മാണൂര്‍ സ്വദേശി തയ്യില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ്(49) ആണ് മരിച്ചത്.
സംഭവത്തില്‍ മൂന്ന് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. തിരുച്ചുവരുന്ന ഓട്ടോയിലേക്ക് യാത്രക്കാരെ സ്റ്റോപ്പില്‍ നിന്ന് കയറ്റിയിരുന്നു. പിന്നാലെ വന്ന മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജിവനക്കാര്‍ ഓട്ടോ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തുകയും അവിടെ വെച്ച് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റും.