HIGHLIGHTS : Advocate Zulfikar memorial today at 4 pm in Parappanangadi
പരപ്പനങ്ങാടി: ഇന്നലെ നിര്യാതനായ പരപ്പനങ്ങാടി ബാറിലെ അഭിഭാഷകനും, സി പി ഐ എം നേതാവുമായ സുല്‍ഫിക്കറിന്റെ സര്‍വ്വകക്ഷി അനുസ്മരണ യോഗം വെള്ളിയാഴ്ച വൈകീട്ട് പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷന്‍ വെച്ച് നടക്കും.
സുള്‍ഫിക്കര്‍ ഇന്നലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘ
ത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു,
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ സുല്‍ഫിക്കര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.
വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അദ്ദേഹത്തിന്റെ മൃതദ്ദേഹം പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദില്‍ അടക്കം ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു