HIGHLIGHTS : Content Editor at PRD: Applications can be made for the Malappuram district panel until March 10
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ മലപ്പുറം ജില്ലയിലെ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.
പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി / ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. അപേക്ഷകള്‍, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ല്‍ മാര്‍ച്ച് 10 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.