HIGHLIGHTS : Learn about spinach cultivation
കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഇലക്കറി വിളയാണ് ചീര. പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ.50-60 ഇനങ്ങളില്‍ ചീര ഇന്ത്യയില്‍ കാണപ്പെടുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത് ചുവന്ന ചീര നടാത്തിരിക്കുന്നതാണ് നല്ലത്. പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു.
*വിവിധയിനം ചീരകള്‍*
“`* പെരുഞ്ചീര (ചില്ലി) വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
* ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ)
* കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര). ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്.
* മുള്ളന്‍ ചീര
* ചെഞ്ചീര (നെയ്ച്ചീര)
* തോട്ടച്ചീര
*വിത്തിനങ്ങള്‍*
“`ചുവന്ന നിറത്തിലുള്ള ഇലകള്‍ ഉള്ള, പല തവണ മുറിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന ഇനമാണ് അരുണ്‍. കണ്ണാറ ലോക്കല്‍, കൃഷ്ണശ്രീ എന്നിവയാണ് മറ്റു ചുവന്ന ഇനങ്ങള്‍ തഴച്ചുവളരുന്ന പച്ചനിറത്തിലുള്ള ഇലകളുള്ള ഇനമാണ് സി ഒ 1. സി ഒ 2, സി ഒ 3, മോഹിനി എന്നിവയും പച്ചനിറത്തിലുള്ള ഇനങ്ങളാണ്. ചുവപ്പും പച്ചയും കലര്‍ന്ന ഇനമാണ് രേണു ശ്രീ.“`
*നടീല്‍രീതി*
ഉറുമ്പുകള്‍ക്ക് ചീര വിത്ത് ഇഷ്ടഭക്ഷണമാണ് അതുകൊണ്ടു ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറി ഇടുമ്പോള്‍ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല.
എല്ലാ വിത്തുകളും മുളച്ചുകിട്ടുകയും ചെയ്യും തയ്യാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറിയാണ് വിത്തുപാകല്‍ നടത്തേണ്ടത്.വിത്തുപാകിയശേഷം പൂപ്പാട്ട കൊണ്ടോ കൈകൊണ്ട് നേര്‍മ്മയായി തളിച്ചോ നനച്ച് കൊടുക്കുമ്പോള്‍ വിത്ത് തനിയെ മണ്ണിനുള്ളിലേക്ക് ഇറങ്ങിക്കോളും. നനച്ചതിനുശേഷം തടത്തിന്/ഗ്രോബാഗിനു മുകളില്‍ കുറച്ചുകൂടി ചാണകപ്പൊടിയോ കമ്പോസ്റ്റോ നേര്‍ത്ത ആവരണം പോലെ വിതറുന്നതും നല്ലതാണ്.“`
*പരിചരണം*
വിത്ത് മുളച്ച് ആദ്യത്തെ ഇലകള്‍ വിരിയുന്നതുവരെയുള്ള 5-10 ദിവസത്തെ നനയുടെ രീതി, അളവ്, വെള്ളം ചെറുതൈകളില്‍ വീഴുന്നതിന്റെ ആഘാതം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
മണ്ണില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്തുന്നതിനാവശ്യമായ നനയാണ് വേണ്ടത്. പൂപ്പാട്ട കൊണ്ടോ, ഹോസിന്റെ അറ്റത്ത് ഷവര്‍ പിടിപ്പിച്ച് വെള്ളം, നേര്‍ത്ത മഴച്ചാറല്‍ പോലെ കിട്ടുന്നവിധത്തിലോ വേണം നനച്ചുകൊടുക്കാന്‍. വേനല്‍ക്കാല മാസങ്ങളില്‍ ദിവസം രണ്ടുനേരം നനക്കേണ്ടിവരും. അല്ലാത്ത സീസണുകളില്‍ ദിവസത്തില്‍ ഒരു തവണ നനച്ചാല്‍ മതി.
ഗ്രോബാഗില്‍ ചീരകൃഷി ചെയ്യുമ്പോള്‍ ധാരാളം വെയില്‍ കിട്ടുന്ന സ്ഥലത്ത് ബാഗുകള്‍ സജ്ജീകരിക്കാം. ചെടികളുടെ വളര്‍ച്ചാ കാലത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുതല്‍ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കുകയും ചെയ്യാം. ടെറസ്സ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് ചീര.“`
*ഗുണങ്ങള്‍*
“`ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെ നല്ല ഒരു സ്രോതസാണ് ചീര. കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ എന്നിവയുടെ കലവറയാണ് ചീര.“`
*രോഗങ്ങളും കീടങ്ങളും*
“`ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു.
പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും.
ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.
കീടങ്ങള്‍ – വിവിധയിനം ശലഭങ്ങളുടെ പുഴുക്കള്‍ ചീരയെ ആക്രമിക്കുന്നു. കൂടുകെട്ടിപ്പുഴുക്കള്‍ – ഇലകള്‍ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു. ഇലതീനിപ്പുഴുക്കള്‍ – ഇലകള്‍ തിന്നു നശിപ്പിക്കുന്നു.“`
*നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍*
“`പുഴുക്കളോടുകൂടി ഇലകള്‍ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടുതുടങ്ങുന്ന അവസരത്തില്‍ തന്നെ വേപ്പിന്‍ കുരുസത്ത് 5% തളിക്കണം. ജീവാണുകീടനാശിനിയായ ഡെപ്പല്‍ അഥവാ ഹാള്‍ട്ട് (0.7 മില്ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയോ പെരുവലത്തിന്റെ 4% ഇലച്ചാര്‍ സോപ്പുവെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യുക.“`
*വിളവെടുപ്പ്*
നിങ്ങള്‍ക്ക് 30-40 ദിവസത്തെ വളര്‍ച്ചയ്ക്ക് ശേഷം ചീരയുടെ വിളവെടുപ്പിലേക്ക് പോകാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു