HIGHLIGHTS : A Bengali native died after a house being demolished collapsed in Ponnani.
പൊന്നാനി: പൊന്നാനിയില്‍ പൊളിച്ചു മാറ്റുകയായിരുന്ന വീട് തകര്‍ന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ്ബംഗാള്‍ മുര്‍ഷിദബാദ് ഷേര്‍പുര്‍ സ്വദേശി ബനീ ഇസ്രായേല്‍ എന്നവരുടെ മകന്‍ റഹ്‌മത്ത് അലി(27) ആണ് മരണപ്പെട്ടത്.

പൊന്നാനി താലൂക്ക് ആശുപത്രിക്ക് എതിര്‍വശം പുത്തന്‍കുളം ഭാഗത്തു ആണ് അപകടം ഉണ്ടായത്.
പൊന്നാനി ഫയര്‍ ഫോഴ്സും, ട്രോമ കെയര്‍ പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.