ദില്ലി: പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. പുലിസ്റ്റര്‍ പ്രൈസ് ജേതാവാണ്. റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു ഡാനിഷ് സിദ്ദീഖി. മുംബൈ സ്വദേശിയാണ്.
ടിവി ന്യൂസ് കറസ്‌പോണ്ടന്റായിരുന്ന സിദ്ദീഖി പിന്നീട് ഫോട്ടജേര്‍ണലിസത്തേലക്ക് മാറുകയായിരുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ചിത്രീകരിച്ചതിനാണ് അദേഹത്തിന് പുലിസ്റ്റര്‍ പുരസ്‌ക്കാരം ലഭിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




