Section

malabari-logo-mobile

ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചു; സുരേഷ് ഗോപി എം പി

HIGHLIGHTS : Latika Subhash's condition hurts; Suresh Gopi

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചതായി സുരേഷ് ഗോപി എംപി. ഇക്കാര്യത്തില്‍ എന്തെങ്കിലും കൂടുതല്‍ പറഞ്ഞാല്‍ അത് കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് അദേഹം പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

sameeksha-malabarinews

സ്ത്രീ സംവരണത്തിന് വേണ്ടി ഇനിയാരും അലമുറയിടേണ്ടതില്ല.33 ശതമാനം സംവരത്തിന് വേണ്ടി വാദിക്കാന്‍ എംപിമാര്‍ക്കും അവസരമില്ലെന്നും പാര്‍ലമെന്റില്‍ ഇതിനുവേണ്ടി വാദിക്കാന്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും അര്‍ഹതയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് താന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരു ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടതുണ്ടെന്നും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!