കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ ഇന്നും തുടരുന്നു. ഇതുവരെ എട്ടു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ ആറുപേരെകൂടി ഇനി കണ്ടെത്താനുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചാണ് കഴിഞ്ഞദിവസം തിരിച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
മഴയ്ക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




