വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറ: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലികടിച്ചുകൊന്നു. ഇന്നലെ വൈകീട്ടോടെയാണ് മതിയുടെ ഭാര്യ കൈലാസവതി(45)യെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളിയായ കൈലാസം തുണി കഴുകുന്നതിനിടെ പൊന്തക്കാടിനുള്ളിലേക്ക് പുലി വലിച്ചുകൊണ്ടുപോവുകയായിരുന്നെന്നാണ് പറയുന്നത്.

കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും നെഞ്ചത്തും മുഖത്തും മാന്തി കീറിയ നിലയിലുമാണ്.

വീട്ടിലെത്താന്‍ വൈകിയതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് അലക്ക് കല്ലിനടുത്ത് ചോരത്തുള്ളികള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈതക്കാടിനുള്ളില്‍ നിന്ന് മൃതദഹം കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top