Section

malabari-logo-mobile

എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി

HIGHLIGHTS : തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി. ബാറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് ...

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി. ബാറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് നീക്കിയ അദേഹത്തെ പോലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന.

എഡിജിപി സുദേഷ് കുമാറിന് പകരം നിയമനം നല്‍കിയിട്ടില്ല. എഡിജിപിയും അദേഹത്തിന്റെ കുടുംബവും ക്യാംപ് ഫോളോവേഴ്‌സിനോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ആക്രമത്തില്‍ കഴുത്തിലെ കശേരുകള്‍ക്ക് പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയോടെയാണ് എഡിജിപി കുരുക്കിലായത്.

sameeksha-malabarinews

ഗവാസ്‌കറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ കുമാര്‍ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ഗവാസ്‌കറിനെതിരെ പരാതി നല്‍കുകയും ചെയ്‌തെങ്കിലും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ സ്ഥിതിഗതികല്‍ മാറി. മറ്റുപരും എഡിജിപിക്കെതിരെ പരാതിമുമായെത്തിയതും അദേഹത്തിന് തിരിച്ചടിയായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!