Section

malabari-logo-mobile

ക്രിസ്റ്റിന്യോ- 3 സ്‌പെയിന്‍- 3

HIGHLIGHTS : മോസ്‌കോ: ആര്‍ത്തിരമ്പി വന്ന കാളപ്പോരുകാരുടെ മുന്നില്‍ പതറാതെ ഒറ്റക്ക് പടനയിച്ച ക്രിസ്റ്റിന്യോ റൊണാള്‍ഡോ

മോസ്‌കോ: ആര്‍ത്തിരമ്പി വന്ന കാളപ്പോരുകാരുടെ മുന്നില്‍ പതറാതെ ഒറ്റക്ക് പടനയിച്ച ക്രിസ്റ്റിന്യോ റൊണാള്‍ഡോ തന്നെയാണ് റഷ്യന്‍ലോകകപ്പ് മത്സരത്തിലെ ഇന്നത്തെ താരം. സ്‌പെയിനും പോര്‍ച്ചുഗലും തമ്മില്‍ നടന്ന വേഗതയേറിയ സൂപ്പര്‍ പോരാട്ടം സമനിലയില്‍ അവസാനിപ്പോള്‍ എണ്ണം പറഞ്ഞ ആറുഗോളുകള്‍ ഇരുടീമുകളും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

കളി ആരംഭിച്ച് സ്‌പെയിന്‍ താളം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ അവരുടെ വല ചലിച്ചുകഴിഞ്ഞിരുന്നു. കളിയുടെ മൂന്നാം മിനിററില്‍ ക്രിസറ്റിന്യോയെ ഒരു ടാക്കിളിങ്ങിലൂടെ പെനാല്‍റ്റി ബോക്‌സില്‍ വീണപ്പോള്‍ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിക്കഴിഞ്ഞിരുന്നു. കിക്കെടുത്ത ക്രിസ്റ്റിന്യോക്ക് പിഴച്ചില്ല.പോര്‍ച്ചുഗല്‍ (1-0).
എന്നാല്‍ പതിയെ കളിയുടെ താളം വീണ്ടെടുത്ത സ്‌പെയിന്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്തേക്ക് ആര്‍ത്തടുത്തു. 23ാംമിനിറ്റില്‍ അതിന് ഫലമുണ്ടായി മൂന്ന് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് കോസ്റ്റ സ്‌പെയിനിന് സമനില നേടിക്കൊടുത്തു. എന്നാല്‍ ആദ്യപകുതിയുടെ അവസാനനിമിഷത്തില്‍ ഒരു കൗണ്ടര്‍ എറ്റാക്കില്‍ ക്രിസ്റ്റിന്യോ വീണ്ടും പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.

sameeksha-malabarinews

ചെറിയപാസുകളുമായി കളം നിറഞ്ഞ് കൡച്ച സ്‌പെയിന്‍ 55ാംമിനുറ്റില്‍ കോസ്റ്റയിലൂടെ തന്നെ വീണ്ടും ഗോള്‍നേടി. ആക്രമണതന്ത്രം പയറ്റിയ കാളപ്പോരുകാര്‍ 58ാം മിനിറ്റില്‍ നാച്ചോയിലൂടെ ലീഡും നേടി. വിജയം ഉറപ്പിച്ച സ്‌പെയിന്‍ കോച്ച് കോസ്‌റ്റോയെ പിന്‍വിലിക്കുകയും ചെയ്തു.

എന്നാല്‍ 88ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഒരു ഫ്രീ കിക്ക് അസാമാന്യവൈഭവത്തോടെ ക്രിസറ്റിന്യോ പോസ്റ്റിലേക്ക് അടിച്ചിട്ടതോടെ കളിയുടെ ഗതിമാറുകയായിരുന്നു. ഇതോടെ ക്രിസ്റ്റിന്യോ ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് തന്റെ പേരില്‍ കുറിക്കുകയും തന്റെ രാജ്യത്തിന് വിജയത്തോളം പോന്ന സമനില സമ്മാനിക്കുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!