Section

malabari-logo-mobile

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; നെടുങ്കണ്ടത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

HIGHLIGHTS : Landslides in Idukki; 25 families were relocated in Nedunkand

ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയെ ഭയപ്പെടുത്തിയ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മേഖലയിലെ 25 കുടുംബങ്ങളെ ആണ് മാറ്റിപാര്‍പ്പിച്ചത്. ഇവരോട് ബന്ധു വീടുകളിലേക്കോ ക്യാമ്പിലേക്കോ മാറാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാവരും നിര്‍ദ്ദേശം പാലിച്ചതായി അധികൃതര്‍ അറിയിച്ചു. ഇടുക്കി ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനാണ് നിര്‍ദ്ദേശം ലഭിച്ചത്.

ഉരുള്‍പ്പൊട്ടല്‍ ഭീതി തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ ക്യാമ്പും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയ കാലത്ത് റെഡ് സോണ്‍ ആയി കണ്ടെത്തിയ മേഖലയാണ് പച്ചടി, പത്ത്വളവ് മേഖല.

sameeksha-malabarinews

ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ഉരുള്‍പ്പൊട്ടല്‍ അനുഭവപ്പെട്ടത്. മുക്കാല്‍ ഏക്കറോളം സ്ഥലമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഒലിച്ചു പോയത്. പച്ചടി മേഖലയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാലാണ് വലിയ അപായങ്ങളൊന്നും സംഭവിക്കാത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!