കോടഞ്ചേരിയില്‍ ആറിടത്ത് മണ്ണിടിച്ചില്‍

മുക്കം: കോടഞ്ചേരി പഞ്ചായത്തില്‍ ആറിടത്ത് മണ്ണിടിഞ്ഞു. നിരന്ന പാറ അമ്മായിക്കാട് ഉന്നതിയില്‍ മണ്ണിടിഞ്ഞതോടെ ലൈഫ് ഭവനപദ്ധതിയില്‍ പണി പൂര്‍ത്തിയാകാറായ കരികുളത്ത് ഷിനോജിന്റെ വീട് ഭിഷണിയിലായി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് തേക്കിന്‍കാട്ടില്‍ ഷാജിയുടെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. പുലിക്കയം. കണ്ണോത്ത്, വേഞ്ചേരി, മുറമ്പാത്തി എന്നി വിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.

വട്ടച്ചിറ പവിയില്‍ റോയിയുടെ വീടിന് സമീപത്തായി മണ്ണിടിഞ്ഞ് വലിയ പാറക്കല്ലുകള്‍ ഇളകിവീഴാറായി താഴെ ഭാഗത്തുള്ള ഏതാനും വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വട്ടച്ചിറ വേങ്ങപ്പള്ളി ജോസിന്റെ വീടിന്റെ പിറകില്‍ മണ്ണിടിഞ്ഞു വീണു. വട്ടച്ചിറ ഉന്നതിക്ക് സമീപം ചാലന്‍ മുപ്പരുടെ വീടിന്റെ സമീപത്തും മണ്ണിടിഞ്ഞിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top