തരിപ്പാക്കുനി മലയില്‍ ഗര്‍ത്തവും വലിയ ഉറവയും

ബാലുശേരി: ബാലുശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ തരിപ്പാക്കുനി മലയുടെ കിഴക്കേ മന്നത്ത് ഭാഗത്ത് മലയില്‍ ഗര്‍ത്തവും വലിയ ഉറവയും രൂപപ്പെട്ടു. ഭൂമിക്കടിയില്‍നിന്ന് ശക്തിയായി വെള്ളം പുറത്തേക്കുവന്ന് ഒഴുകാന്‍ തുടങ്ങിയപ്പോഴാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്.

ഉറവയില്‍നിന്ന് മുകളിലേക്ക് മാറിയാണ് ഗര്‍ത്തം രൂപപ്പെട്ടത്. പഞ്ചായത്ത്, വില്ലേജ്, അഗ്‌നിരക്ഷാ അധികൃതരെ ത്തി പരിശോധിച്ചു. ഇന്ന് ജിയോളജി സംഘം പരിശോധനക്കെത്തും. സമീപത്തുള്ള അഞ്ചോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. സോയില്‍ പൈപ്പിങ്ങിന് സമാനമായ പ്രതിഭാസമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top