ട്രോളിങ് നിരോധനം നീങ്ങി; ബോട്ടുകള്‍ കടലിലേക്ക്

മണ്‍സൂണ്‍കാലം ആഴക്കടല്‍ മല്‍സ്യബന്ധ നിരോധനം ഇന്നലെ അര്‍ധ രാത്രിയില്‍ അവസാനിച്ചതോടെ മിന്‍പിടിത്ത ബോട്ടുകള്‍ തിരിച്ച് കടലിലേക്ക്. ശക്തമായ മഴ തുടരുന്നെങ്കിലും മത്സ്യബന്ധനത്തിന് പ്രതി കൂല കാലാവസ്ഥയല്ലാത്തതിനാല്‍ ബോട്ടുകള്‍ രാത്രി പന്ത്രണ്ട് പിന്നിട്ടതോടെ കൂട്ടത്തോടെ കടലിലേക്ക് നീങ്ങി.

57 ദിവസത്തെ ഇടവേളയിക്കുശേഷമാണിത. ലക്ഷക്കണിന് രൂപ ചെലവിട്ട് ബോട്ടുകളും വലയും മറ്റു അനുബന്ധ ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് കടലില്‍ പോകുന്നത്.

നിലവിലെ സാഹചര്യത്തില്‍ മികച്ച മത്സ്യക്കൊയ്ത്തിനുള്ള സാധ്യതയുണ്ടെന്നാണ് മത്സ്യമേഖലയിലുള്ളവരുടെ വിലയിരുത്തല്‍
ജില്ലയില്‍ ഫിഷറിഷ് വകുപ്പിന്റെ കണക്കുപ്രകാരം ആയിരത്തിലേറെ ബോട്ടുകളും 200 ഓളം ഇന്‍ ബോര്‍ഡ് എഞ്ചിന്‍ വള്ളങ്ങളുമാനുള്ളത്. ഇവയാണ് ടോളിങ് നിരോധന ഗണത്തിലുള്‍പ്പെട്ടിരുന്നത്. ഇവയില്‍ പകുതിയും ബേപ്പൂരിലാണ്. പത്തുലക്ഷം മുതല്‍ മൂന്നും നാലും കോടി രൂപ വരെ മുതല്‍ മുടക്കുള്ള കുറ്റന്‍ ബോട്ടുകളുണ്ട്. ഇവയിലെ വലകള്‍ക്കു മാത്രം ലക്ഷങ്ങള്‍ വില വരും. കൂടാതെ രണ്ടും മൂന്നും മാസം കടലില്‍ തമ്പടിക്കാ നായി അത്യാധുനിക ശീതീകരണ സംവിധാനങ്ങളും എക്കോ സൗണ്ടര്‍, ജി പി എസ്, സോണാര്‍ തുടങ്ങിയ ഉപകരണങ്ങളുമുണ്ടാകും ഇവ ഉപയോഗപ്പെടുത്തിയാണ് ആഴക്കടല്‍ മീന്‍പിടിത്തം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top