
പൊന്നാനി: പൊന്നാനിയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. നിളയോരപാതയ്ക്കരികെ താമസിക്കുന്ന കുടുംബങ്ങള്‍ മുഴുവനും ബന്ധുവീടുകളിലേക്കും ക്യാമ്പിലേക്കും മാറി. ഐഎസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ 84 കുടുംബങ്ങളില്‍നിന്നായി 251 പേരുണ്ട്.
പെരുമ്പടപ്പിലെ ചെറുവല്ലൂര്‍ എഎംഎല്‍പി സ്‌കൂളിലൊരുക്കിയ ക്യാമ്പില്‍ പത്ത് കുടുംബങ്ങളില്‍നിന്നായി 33 പേരുണ്ട്. 13 കുടുംബങ്ങളാണ് തുരുത്തുമ്മലില്‍ കഴിയുന്നത്. വെള്ളക്കെട്ട് ഉയര്‍ന്നതോടെ മൂന്ന് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




