
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് പകല്‍ 11.30ന് വയനാട് കലക്ടറേറ്റില്‍ സര്‍വ കക്ഷിയോഗം ചേരും. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ടി പ്രതിനിധികളും പങ്കെടുക്കും.
രാവിലെ ഒമ്പതരയ്ക്ക് കോഴിക്കോടുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം മുഖ്യമന്ത്രി ബത്തേരിയിലെത്തും. പത്തരയ്ക്ക് കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വകുപ്പ് മേധാവികളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വിവിധ വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




