പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂ കട്ട് പൂവാച്ചി പാടത്ത് വെള്ളത്തില്‍ മുതലയെ കണ്ടകായി റിപ്പോര്‍ട്ട്. ഇന്നലെയാണ് സമീപത്തെ വീട്ടുകാര്‍ വിവരം അറിയിച്ചതെന്നും ഇന്ന് രാവിലെ പുഴയില്‍ മത്സ്യബന്ധനത്തിന് എത്തിയ സമീപവാസിയും മുതലയെ കണ്ടെന്ന വിവരം പറഞ്ഞതായി നഗരസഭാ കൗണ്‍സിലര്‍ അബദുള്‍ അസീസ് കൂളത്ത് പറഞ്ഞു.
ഈ സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതരെയും എന്‍ ഡി ആര്‍ എഫിനെയും ഉള്‍പ്പെടെ വിവരം അറിയിച്ചതായും നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം നല്‍കിയതായും കൗണ്‍സിലര്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




