ഡാര്‍ജിലിംഗില്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മരിച്ചു

ദില്ലി:ശനിയാഴ്ച പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, കലിംപോംഗ് ജില്ലകളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കലിംപോംഗ് പോലീസ് സൂപ്രണ്ട് (എസ് പി) ശ്രീഹരി പാണ്ഡെ പറയുന്നതനുസരിച്ച്, ജില്ലയിലുടനീളം മഴ കുറഞ്ഞെങ്കിലും, നിലവില്‍ ഗതാഗതത്തിനായി അടച്ചിട്ടിരിക്കുന്ന എന്‍എച്ച് 10 മണ്ണിടിച്ചിലില്‍ തകര്‍ന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സിക്കിമിലേക്കുള്ള ബദല്‍ പാതയായ എന്‍എച്ച് 717 എയിലും റെഷി അതിര്‍ത്തിക്ക് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സിക്കിമിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുരയാണ്.

”ഡാര്‍ജിലിംഗ്, കലിംപോംഗ് ജില്ലകളിലെ പല ഭാഗങ്ങളിലും അതിശക്തമായ മഴയെത്തുടര്‍ന്ന് ഉണ്ടായ വന്‍ നാശനഷ്ടങ്ങളെക്കുറിച്ച് അറിഞ്ഞതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. മരണങ്ങളും സ്വത്തുക്കളും നഷ്ടപ്പെട്ടു, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു,” വെന്നാണ് ഡാര്‍ജിലിംഗ് എംപി രാജു ബിസ്ത എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഡാര്‍ജിലിംഗ് ജില്ലയിലെ പ്രധാന നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ മിരിക്കിനെയും കുര്‍സിയോങ്ങിനെയും ബന്ധിപ്പിച്ചിരുന്ന ദുധിയ ഇരുമ്പ് പാലവും തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ
സിക്കിം, കലിംപോങ് എന്നിവയുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 6 വരെ പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top