ചിത്രയെ ഒഴിവാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല;മുഖ്യമന്ത്രി

തിരുവനന്തപുരം: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മലയാളി താരം പി യു ചിത്രയെ ഒഴിവാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടും മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഫീഷല്‍സിനെ കൊണ്ടുപോകാനായാണ് ചിത്രയെ മാറ്റി നിര്‍ത്തുന്നതെങ്കില്‍ അതൊരുതത്തിലും അംഗീകരിച്ചുകൊടുക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിനു കഴിയുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് ചിത്രയെ മീറ്റില്‍ നിന്നും ഒഴിവാക്കിയത്.

Share news
error: Content is protected !!
Scroll to Top