വള്ളിക്കുന്ന്: ഭൂനികുതി വര്‍ദ്ധനവിനെതിരെ അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വില്ലേജ് ഓഫീസ് പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ പി സി സി സെക്രട്ടറി കെപി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി.തോമസ് അധ്യക്ഷത വഹിച്ചു. കുമാരന്‍ മാസ്റ്റര്‍ എന്‍ പി മുഖ്യപ്രഭാഷണം നടത്തി. കാരിയില്‍ മനോഹരന്‍ സ്വാഗതവും കുഴിക്കാട്ടില്‍ രാജന്‍ നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



