പരപ്പനങ്ങാടി: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ സ്വകാര്യ വ്യക്തിയുടെ റിംഗ് കമ്പോസ്റ്റ് കേന്ദ്രത്തിന് അനുമതി നല്‍കിയതിന്റെ മറവില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് സിപിഐ എം പ്രത്യക്ഷ സമരത്തിന് സമരത്തിന് ഒരുങ്ങുന്നു .പരപ്പനങ്ങാടി പാലത്തിങ്ങലെ പുറമ്പോക്ക് ഭൂമിയിലാണ് റിംഗ് കമ്പോസ്റ്റ് നിര്‍മ്മാണ സാമഗ്രികള്‍ ഉണ്ടായിരുന്നത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവ ഇവിടെ നിന്നും മാറ്റിയിരുന്നു.
സംഭവത്തില്‍ ചില ഭരണ സമിതി അംഗങ്ങള്‍ക്ക് നേരെയാണ് സി പി ഐ എം ആരോപണമുയര്‍ത്തിയിരിക്കുന്നത്. ബുധനാഴ്ച്ച വൈകീട്ട് പാലത്തിങ്ങലില്‍ പ്രതിഷേധം നടത്തുമെന്ന് സി പി ഐ എം അറിയിച്ചു. എന്നാല്‍ കൗണ്‍സിലര്‍മാര്‍ക്ക് എതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതായും മുസ്ലിം നേതൃത്വം അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




