നെടുങ്കയത്ത് വിദ്യാര്‍ത്ഥിനികളുടെ മുങ്ങിമരണം; മൂന്ന് അധ്യാപകരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരെന്ന് പോലീസ് കുറ്റപത്രം

കരിമ്പുഴ നെടുങ്കയം കടവില്‍ രണ്ട് വിദ്യാര്‍ഥികളുടെ മുങ്ങിമരണത്തെ തുടര്‍ന്നുള്ള കുറ്റപത്രം പൂക്കോട്ടും പാടം പൊലീസ് നിലമ്പൂര്‍ ജുഡീ ഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മനഃപു ര്‍വമല്ലാത്ത നരഹത്യയുള്‍പ്പെടെ യുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിടുള്ളത്. കുട്ടികളോടൊപ്പമെത്തിയ മൂന്ന് അധ്യാപകര്‍, നെടുങ്കയം ഹോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ജാഫീസര്‍ എന്നിവര്‍ക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തി കുറ്റപത്രം.

ഫെബ്രുവരി ഒമ്പതിന് വൈകിട്ടാണ് സംഭവം കല്‍പ്പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പി എം.എസ്.എം.എച്ച്.എസ് സ്‌കുളിലെ ഒമ്പതാം ക്ലാസ് വ്വിദ്യാര്‍ഥിനിയും കുറുങ്കാട് കന്മനം പുത്തന്‍ വളപ്പില്‍ അബ്ദുള്‍ റഷീദ്-ഹസീന ദമ്പതിക ളുടെ മകളുമായ ആയിഷ് റിദ, ആറാം ക്ലാസ് വിദ്യാര്‍ഥിനിയും പു ത്തനത്താണി ചെല്ലൂര്‍ കുന്ന ത്ത്പീടിയേക്കല്‍ മുസ്തഫ-ആയിശ ദമ്പതികളുടെ മകളുമായ ഫാത്തിമ മൊഹസിന എന്നിവരാ ണ് മരിച്ചത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പ്രകൃതിപഠന ക്യാമ്പിന്റെ ഭാഗമായാണ് 16 വിദ്യാര്‍ ഥികള്‍ നെടുങ്കയത്തെത്തിയത്. ഇരട്ടിയവേളയിലാണ് അധ്യാപക രുടെയും ബിറ്റ് ഫോറസ്റ്റ് ഓഫീസ വടെയും നേതൃത്വത്തില്‍ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതും രണ്ട് കുട്ടികള്‍ മരിച്ചതും പൂക്കോട്ടുംപാടം പൊലീസ് അസ്വാഭാ വിക മരണത്തിന് കേസെടുത്തു.

എസ്.ഐ സതീഷ്‌കുമാര്‍ അന്വേഷണം നടത്തി. പിന്നീട് അന്വേഷ ണം പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷ് ഏറ്റെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top