പട്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ബിഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലുമായി നിറഞ്ഞുനിന്ന ലാലു പ്രസാദ് യാദവിനെ കുറിച്ചു പുറത്ത് അറിയപ്പെടാത്ത പല കാര്യങ്ങളും ചലച്ചിത്രത്തിലുണ്ടാകും. പ്രകാശ് ഝാ നിര്‍മിക്കുന്ന സിനിമയ്ക്കായി ലാലുവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പണം മുടക്കുന്നുണ്ട്.
ലാലു സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് അഞ്ചാറു മാസമായെന്നും തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ് ചലച്ചിത്ര പ്രവര്‍ത്തകരെന്നുമാണ് പുറത്ത് വന്ന വിവരം. അടുത്ത വര്‍ഷം സിനിമ പുറത്തിറക്കാനാണ് ശ്രമം. അഭിനേതാക്കളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഹിന്ദി സിനിമയില്‍ നിന്നുള്ളവരാകും അഭിനേതാക്കളില്‍ കൂടുതലുമെന്നാണ് ലഭിക്കുന്ന വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




