സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 11 ന് കോഴിക്കോട്

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 11ന് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.

അതേസമയം, ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. തരൂര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ഇസ്രയേല്‍ അനുകൂല നിലപാടിന്റെ പ്രതിഫലനമാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം പലസ്തീന്‍ ജനതയ്ക്ക് ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top