കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിനെ കോണ്‍ഗ്രസ് പുറത്താക്കി. ലതികാ സുഭാഷിനെ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു.
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് ശേഷം ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.
ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ സ്ത്രീകളെ കുത്തിനോവിക്കാനും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താനും മടിയില്ലാത്ത കെപിസിസി അധ്യക്ഷനില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.




