ലാഹോറില്‍ ഷോപ്പിംഗ്‌ മാളില്‍ തീപിടുത്തം;13 മരണം

lahoreഇസ്ലാമാബാദ്‌: ലാഹോറില്‍ ഷോപ്പിംഗ്‌ മാളിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. കുട്ടികളും സ്‌ത്രീകളുമാണ്‌ മരിച്ചവരിലേറെയും. ഷോപ്പിംഗ്‌ മാളിലെ പ്രവേശന കവാടത്തിലാണ്‌ ആദ്യം തീപിടുത്തം ഉണ്ടായത്‌. ഇവിടെ വസ്‌ത്രവില്‍പ്പന കടകളാണ്‌ കൂടുതല്‍ ഉണ്ടായിരുന്നത്‌.

മാളിന്റെ പിറകുവശത്തുകൂടി പുറത്ത്‌ പോകാനുള്ള വാതില്‍ ഇവിടെ ഇല്ലായിരുന്നു. പൊള്ളലും പുക കൊണ്ടുള്ള ശ്വാസംമുട്ടലുമാണ്‌ മരണകാരണം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടുമുണ്ട്‌.

Share news
error: Content is protected !!
Scroll to Top