എയര്‍ ഏഷ്യവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

download (2)ഇന്തോനേഷ്യയില്‍ നിന്നും 162 യാത്രക്കാരുമായി കാണാതാ എയര്‍ ഏഷ്യവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ബോര്‍ഡിയോ ദ്വീപിന്‌ സമീപം ജാവാകടലിടുക്കില്‍ നിന്ന്‌ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രിയെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ്‌ വാര്‍ത്താ ഏജന്‍സിയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

കടലില്‍ നിന്നും കണ്ടെത്തിയ വസ്‌തു പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയാണെന്ന്‌ ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹവും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍ നടത്തി വരികയാണെന്ന്‌ അധികൃതര്‍ പറഞ്ഞു.

ഞായറാഴ്‌ച രാവിലെയാണ്‌ ഇന്തോനേഷ്യയില്‍ നിന്ന്‌ സിംഗപ്പൂരിലേക്ക്‌ പോയ എയര്‍ ഏഷ്യ വിമാനം കാണാതായത്‌. ജാവ കടലിടുക്കിന്‌ മുകളില്‍ വെച്ച്‌ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top