സ്ത്രീകൾ പമ്പയിലിറങ്ങി കുളിക്കരുത് ; പ്രയാര്‍ ഗോലാപകൃഷ്ണന്‍

pambariverപമ്പ: സ്ത്രീകൾ പുണ്യനദിയായ പമ്പയിലിറങ്ങി കുളിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോലാപകൃഷ്ണന്‍. വ്രതശുദ്ധിയോടെ പമ്പയില്‍ എത്തുന്ന അയ്യപ്പന്മാരോടൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് തനിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതികൾ പമ്പയിലിറങ്ങി കുളിക്കുന്നത് കഠിന വ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share news
error: Content is protected !!
Scroll to Top