Section

malabari-logo-mobile

സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘം പിടിയില്‍

HIGHLIGHTS : ദോഹ:  ഖത്തറില്‍ മൊബാല്‍ ഷോപ്പില്‍ റിപ്പയറിനെത്തുന്ന ഫോണിലെ സ്വകാര്യ ഫോട്ടാകള്‍ കൈവശപ്പെടുത്തി ഉപഭോക്താക്കളെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ മൊബൈല്‍ ...

mobile crimeദോഹ:  ഖത്തറില്‍ മൊബാല്‍ ഷോപ്പില്‍ റിപ്പയറിനെത്തുന്ന ഫോണിലെ സ്വകാര്യ ഫോട്ടാകള്‍ കൈവശപ്പെടുത്തി ഉപഭോക്താക്കളെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ മൊബൈല്‍ വില്‍പ്പന കേന്ദ്രത്തിലെ 35 അറബ് ഏഷ്യന്‍ യുവാക്കളെ ഖത്തര്‍ പോലീസ് സി ഐ ഡികള്‍ അറസ്റ്റ് ചെയ്തു. റിപ്പയറിനായി നല്‍ക്ുന്ന മൊബൈല്‍ ഫോണില്‍ നിന്നും അവരുടെ സ്വാകരാ്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തി നിരവധി പേരെയാണ് ബ്ലാക്‌മെയിലിങ്ങ് നടത്തിയിരുന്നത്. പ്രധാനമായും സ്ത്രീകളായിരുന്നു ഇവരുടെ ഇരകള്‍. ഇത്തരത്തില്‍ കൈവശപ്പെടുത്തിയ ചിത്രങ്ങള്‍ നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി വന്‍തുക കൈപ്പറ്റിയിരുന്നതായി പോലീസ് പറഞ്ഞു.

ഈ സംഘത്തിന്റെ ഭീഷണിക്കിരയായ ചിലരുടെ പരാതിയെ തുടര്‍ന്നാണ് സിഐഡി അനേ്വഷണം നടത്തിയത്. തുടര്‍ന്നസൈബര്‍ക്രൈം കോമ്പാറ്റിങ്ങ് സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത് . ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നും. ഇവരുടെ കൈവശമുണ്ടായിരുന്ന സ്ത്രീകളുടെ ഫോണുകളും , ചിത്രങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!