Section

malabari-logo-mobile

ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കാനൊരുങ്ങി കുവൈത്ത്

HIGHLIGHTS : Kuwait to issue entry permits to expatriates from August 1

കുവൈത്ത്: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനുള്ള നീക്കവുമായി കുവൈത്ത്. ഓഗസ്റ്റ് ഒന്ന് മുതല്‍ വിലക്ക് നീക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനെറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മുന്നോട്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മുതല്‍ വിലക്ക് നീക്കി പ്രവാസികള്‍ വരാനുള്ള അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് മസ്റം അറിയിച്ചു.

വാക്സിനെടുത്ത, രാജ്യത്ത് താമസ വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനത്തിന് അനുമതി ഉണ്ടാവുക. നിലവില്‍ ആസ്ട്രസെനിക, ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകള്‍ക്കാണ് കുവൈത്ത് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെത്തി ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ കഴിയു.

sameeksha-malabarinews

കുവൈത്തില്‍ നിലവില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് രാജ്യത്തില്‍ നിന്നും പുറത്ത് പോകുവാനും മടങ്ങിവരുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അതിനായി ആരോഗ്യ മുന്‍കരുതല്‍ പാലിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!