Section

malabari-logo-mobile

കുവൈത്തില്‍ പുതുവത്സരാഘോഷം അതിരുവിടരുതെന്ന് മുന്നറിയിപ്പ്

HIGHLIGHTS : കുവൈറ്റ് സിറ്റി: രാജ്യത്ത് പുതുവത്സരാഘോഷങ്ങള്‍ അതിരുവിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ആഘോഷത്തിന്റെ മറവില്‍ മദ്യപാനമടക്കമുള്ള ആഭാസങ്ങള്‍ പിടികൂട...

കുവൈറ്റ് സിറ്റി: രാജ്യത്ത് പുതുവത്സരാഘോഷങ്ങള്‍ അതിരുവിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ആഘോഷത്തിന്റെ മറവില്‍ മദ്യപാനമടക്കമുള്ള ആഭാസങ്ങള്‍ പിടികൂടിയാല്‍ കര്‍സന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പിടിയിലാകുന്ന വിദേശികളെ നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആഘോഷ പരിപാടികള്‍ നിരീക്ഷിക്കാന്‍ ആറു ഗവര്‍ണറേറ്റുകളിലും പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ക്രോഡീകരിക്കാന്‍ നിര്‍ദേശം നല്‍കി. പുതുവത്സരാഘോഷം നടക്കുന്ന പാര്‍ട്ടികളിലും മറ്റു പരിപാടികളിലും മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് മുഖ്യമായും ചെയ്യുക. ക്യാമ്പുകള്‍, ആഘോഷ പരിപാടികള്‍ നടക്കുന്ന ഫ്ളാറ്റുകള്‍, മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഘത്തിന്‍െറ നിരീക്ഷണമുണ്ടാവും.

sameeksha-malabarinews

പാര്‍ട്ടികള്‍ നടക്കുന്നതായി സംശയമുള്ള എവിടെയും മുന്നറിയിപ്പില്ലാതെ പരിശോധന നടത്താന്‍ ഈ സംഘങ്ങള്‍ക്ക് അധികാരമുണ്ട്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ നിയമമനുസരിച്ചുള്ള കലാപരിപാടികള്‍ മാത്രമേ നടത്താവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കലാപരിപാടികളുടെ പേരില്‍ ആഭാസ നൃത്തങ്ങളോ ആണും പെണ്ണും ഇടകലര്‍ന്നുള്ള നൃത്തങ്ങളോ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും. സംശയാസ്പദമായ ആഘോഷപരിപാടികളെക്കുറിച്ച് സൂചന ലഭിച്ചാല്‍ എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് എത്തുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഇതോടൊപ്പം, പൊതുസ്ഥലങ്ങളില്‍ അനുമതി കൂടാതെയുള്ള ആഘോഷങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതരും ജാഗരൂകരായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!