കുവൈത്ത് തീപിടിത്തം: 3 ഇന്ത്യക്കാരടക്കം 8 പേര്‍ കസ്റ്റഡിയില്‍

കുവൈത്ത് : കുവൈത്ത് തീപിടുത്തത്തില്‍ 8 പേര്‍ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിസയുള്‍പ്പടെ താമസ – തൊഴില്‍ നിയമലംഘനത്തിന് പിടിയിലായ ഇതര രാജ്യക്കാരെ കയറ്റി അയക്കുന്നതിന് നടപടി തുടങ്ങി. കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്.

തീപിടുത്തത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കണമെന്ന് സംഭവദിവസം തന്നെ കുവൈത്ത് ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരുന്നു. പ്രോസിക്യൂഷന്‍ നിര്‍ദേശ പ്രകാരമാണ് 8 പേര്‍ കസ്റ്റഡിയിലായിരിക്കുന്നത്. നരഹത്യ, കുറ്റകരമായ അനാസ്ഥ കുറ്റങ്ങള്‍ ചുമത്തിയേക്കും. ഒരു കുവൈത്തി പൗരന് പുറമെ, നാല് ഈജിപ്തുകാരും 3 ഇന്ത്യക്കാരും ഉണ്ടെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട്. ഗാര്‍ഡ് റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങള്‍ക്കെതിരെയുള്ള നടപടി കര്‍ശനമായി നീങ്ങുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top